പാലക്കാട്: ഭാരതപ്പുഴയില്‍ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ പൊലീസ് തിരയുന്ന കൊണ്ടൂര്‍ക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.അന്‍സാറിനെ കൊലപ്പെടുത്തിയത് കബീറാണെന്ന് കസ്റ്റഡിയിലെടുത്ത സുഹൃത്ത് മുസ്തഫ മൊഴി നല്‍കിയിരുന്നു. ഇന്നലെയാണ് പട്ടാമ്ബി കരിമ്ബനക്കടവില്‍ അന്‍സാര്‍ എന്ന യുവാവിനെ വെട്ടിക്കൊന്നത്.കബീറിനായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.തൃത്താല പൊലീസും പട്ടാമ്ബി ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ്, ഫൊറന്‍സിക് എന്നിവരുടെ നേതൃത്വത്തില്‍ പുഴയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.ഇന്നലെ പട്ടാമ്ബി തൃത്താല റോഡില്‍ കരിമ്ബനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്ബനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു.