തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ പ്രതിപ്പട്ടികയില്‍ 55 പേര്. ഒന്നാം പ്രതി റബ്കോ ഏജന്റ് ബിജോയ്. പി.സതീഷ്കുമാര്‍ പതിമൂന്നാം പ്രതിയാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളും ലോണ്‍ തട്ടിയവരുമടക്കം 55 പേര് പ്രതിപ്പട്ടികയിലുണ്ട്. 90 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രത്തിലുള്ളത്. സിപിഎം േനതാവ് പി. ആര് അരവിന്ദാക്ഷന് പതിനാലാം പ്രതിയാണ്.
പന്ത്രണ്ടായിരത്തിലേറെ പേജുകളുള്ള കുറ്റപത്രം കോടതിയിലെത്തിച്ചത് ആറ് പെട്ടികളില്‍. അതേസമയം ഇന്നു മുതല്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഒരുലക്ഷം രൂപ വരെ സ്ഥിരനിക്ഷേപമുള്ളവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കി തുടങ്ങി. എണ്‍പത്തിരണ്ടര ലക്ഷം രൂപയുടെ നിക്ഷേപo തിരിച്ചുകിട്ടാനുള്ള മാപ്രാണം സ്വദേശി ജോഷി തൃശൂര്‍ കലക്ടറേറ്റിലേക്ക് പദയാത്ര നടത്തി.
സി.പി.എം. അനുഭാവിയായിരുന്നു. പണം തിരിച്ചുക്കിട്ടാന്‍ പലതവണ ബാങ്കില്‍ കയിറിയിറങ്ങ. പക്ഷേ, കിട്ടിയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് കലക്ടറേറ്റിലേക്ക് പദയാത്ര നടത്തിയായിരുന്നു ജോഷിയുടെ പ്രതിഷേധം.