തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിവാദ പ്രതികരണം തിരുത്താതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.പലസ്തീന് വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണോ എന്ന ചോദിച്ചപ്പോള്‍ പറഞ്ഞ കാര്യം പലരീതിയില്‍ വ്യാഖ്യാനിച്ചു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗോവിന്ദന് പറഞ്ഞു.കളമശേരിയിലേത് ഭീകരമായ പ്രവര്‍ത്തനമാണെന്നാണ് താന്‍ പറഞ്ഞത്.
പലസ്തീന് വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നാണോ വിലയിരുത്തല്‍ എന്ന ചോദ്യത്തിനാണ് രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദാരുണ സംഭവം സംബന്ധിച്ച് ഗൗരവമായ പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കര്‍ക്കശമായ നടപടിയെടുക്കണമെന്നാണ് പറഞ്ഞത്. ഇതിനെ പലരീതിയില്‍ വ്യാഖ്യാനിക്കുകയാണ് ഉണ്ടായതെന്ന് ഗോവിന്ദന് പറഞ്ഞു.


