തിരുവനന്തപുരം വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ പുനരാരംഭിച്ചു. ഡിപ്പോ ഉള്‍പ്പെട്ട മേഖലയെ ഇന്നു മുതല്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും കളക്ടര്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണിത്. ഇന്ന് രാവിലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്. അതേസമയം, സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ്. എന്നാല്‍ അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്്്.
Home LOCALThiruvananthapuram വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ പുനരാരംഭിച്ചു

