തിരുവനന്തപുരം കിളിമാനൂര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കാണ് രോഗബാധ സ്ഥിരീ കരിച്ചത്. സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവന്‍ പോലീസുകാരും നിരീക്ഷണ ത്തില്‍ പോയി. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പൊലീസുകാരെ എത്തിച്ച് സ്റ്റേഷന് പ്രവര്‍ത്തിക്കാ നാണ് നിലവില്‍ തീരുമാനം. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീക രിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പൊലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്ത് ഇതുവരെ 85 പൊലീസുകാര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് രോഗം പടരാതിരിക്കാനായി പദ്ധതി ആവിഷ്കരിച്ചതായും പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.

