തിരുവനന്തപുരം : കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. ഇതോടെ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് പൊതുനിര്‍ദേശം ഇറക്കി.
രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവര്‍ക്ക് കൃത്യമായ പരിശോധന ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.
20 മുതല്‍ 30 വരെ കോവിഡ് കേസുകളാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തതെന്നും ഇത് ഒക്ടോബറിനെക്കാള്‍ അധികമാണെന്നും ആരോഗ്യവകുപ്പിന്റെ അറിയിപ്പിലുണ്ട്. കിടത്തി ചികിത്സ വേണ്ട ആളുകളുടെ എണ്ണത്തിലും നേരിയ വര്‍ധനയുള്ളതായും സൂചനയുണ്ട്.


