രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32, 730 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,263 പേര് കോവിഡ് ബാധിച്ച് മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് മൂന്ന് ലക്ഷം കടന്നത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,263,695 ആയി ഉയര്‍ന്നു. ഇതില്‍ 1,36,48,159 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 24,28,616 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആകെ കോവിഡ് മരണം 186,920 ആയി ഉയര്‍ന്നു. ഇന്ത്യയിലേത് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.


