തിരുവനന്തപുരം: കളമശേരിയിലെ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനം അപകടമല്ലെന്നും ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കേരളം പലസ്തീനൊപ്പം പൊരുതുമ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി പൊലീസ് മേധാവി അറിയിച്ചു. സ്ഫോടനം പരിശോധിക്കാന്‍ എന്‍ഐഎയുടെ കൊച്ചി യൂണിറ്റിന് നിര്‍ദേശം നല്കി.
23 പേര്‍ക്ക് പരുക്കേറ്റെവന്നായിരുന്നു പ്രാഥമിക വിവരം. ഇവരില്‍ ഏഴുപേരെ രാജഗിരി ആശുപത്രിയിലും ഒന്‍പതുപേരെ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. രാവിലെ പത്തുമണിയോടെയാണ് കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചതിന് പിന്നാെല സ്ഫോടനമുണ്ടായത്. ഒരേസമയം ഒന്നിലധികം സമയത്ത് സ്ഫോടനമുണ്ടായെന്ന് രക്ഷപെട്ടവര്‍ വെളിപ്പെടുത്തി.


