തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ദേശീയപാതയില്‍ ചെമ്പകമംഗലത്ത് വെച്ചായിരുന്നു സംഭവം. ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പുക ഉയരുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ബസാണ് കത്തി നശിച്ചത്. യാത്രക്കാര്‍ക്ക് പരിക്കുകളില്ല. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ബസ് പൂര്‍ണമായി കത്തി നശിച്ചിരുന്നു. 34 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.