തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് എത്തിച്ച 500 കിലോയോളം മത്സ്യം പിടികൂടി. വെഞ്ഞാറമൂട് നാഗരുകുഴി ജംഗ്ഷനില്‍ ഇന്നലെ ആയിരുന്നു സംഭവം. നെല്ലനാട്, പുല്ലമ്പാറ പഞ്ചായത്തുകളില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് എത്തിച്ച മത്സ്യമാണ് വെഞ്ഞാറമൂട് പൊലീസ് പിടികൂടയത്. പൊലീസിനെക്കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും, പോലീസും ചേര്‍ന്ന് പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.

