തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ സ്ഥിര താമസമാക്കിയാലും ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കില്ലെന്നും ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മാസപ്പടി വിവാദം തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും ഇത് വെറും ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു. കമ്ബനികള്‍ തമ്മില്‍ ഉള്ളത് കമ്ബനികള്‍ തമ്മില്‍ പരിഹരിക്കുക. ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.


