തിരുവനന്തപുരം: ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല(45)ആണ് മരിച്ചത്.
സംഭവത്തില്‍ ലീലയുടെ ഭർത്താവ് അശോകൻ റിമാൻഡിലാണ്. ഫെബ്രുവരി 26ന് പുലർച്ചെയാണ് സംഭവം. ലീലയെ അശോകൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ലീലയുടെ ഭർത്താവ് അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാല്‍ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.


