തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്റെ നിലപാടെന്ന കെ.മുരളീധരന്റെ പരാമര്‍ശം തള്ളി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
അയോധ്യ വിഷയത്തില്‍ നിലപാടെടുക്കേണ്ടത് എഐസിസിയാണെന്ന് സുധാകരന് പ്രതികരിച്ചു.
ഇക്കാര്യത്തില്‍ അഭിപായം ചോദിച്ചാല്‍ നിലപാടറിയിക്കും. കേരളഘടകത്തിന്റെ നിലപാട് എഐസിസിയെ അറിയിച്ചെന്ന കെ.മുരളീധരന്റെ പ്രതികരണത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സുധാകരന്റെ മറുപടി.അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന കേരളഘടകത്തിന്റെ നിലപാട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അറിയിച്ചെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

