തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരെ വീണ്ടും പട്ടിണിയിലാക്കി സര്‍ക്കാര്‍. ഈ മാസം അവസാനിക്കാറായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ പകുതി നല്‍കിയില്ല. ഐ.എന്‍.ടി.യു.സി ജീവനക്കാര്‍ സി.എം.ഡി ഓഫീസില്‍ ജീവനക്കാരെ തടഞ്ഞ് പ്രതിഷേധിച്ചു. സര്‍ക്കാര്‍ അഴിമതിക്കും ധൂര്‍ത്തിനും മാത്രമാണ് പണം ചെലവഴിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് തെളിയുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണനും ആരോപിച്ചു.

