തിരുവനന്തപുരം: എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് പണം വാങ്ങിയെന്ന് പരാതി. നിയമനത്തിന് അഞ്ചുലക്ഷം രൂപ ചോദിച്ചെന്നും മുന്‍കൂര്‍ 1.75 ലക്ഷം രൂപ നല്‍കിയെന്നും പരാതിക്കാരനായ ഹരിദാസന് കുമ്മാളി മനോരമ ന്യൂസിനോട് പറഞ്ഞു. ജോലി നല്‍കാമെന്ന് പറഞ്ഞ പത്തനംതിട്ട സി.ഐ.ടി.യു മുന്‍ ഓഫിസ് സെക്രട്ടറിക്ക് 75,000 രൂപ കൈമാറി. മന്ത്രിയുടെ ബന്ധുവെന്ന് പറഞ്ഞ പഴ്സനല്‍ അസിസ്റ്റിന് ഒരു ലക്ഷവും നല്കി. നിയമന ഉത്തരവ് ഇ മെയിലിലാണ് വന്നത്. എന്നാല്‍ ജോലി കിട്ടിയില്ല. ഡോക്ടറുടെ ഭര്‍തൃപിതാവായ മലപ്പുറം സ്വദേശി ഹരിദാസനാണ് പണം നല്കിയതും മന്ത്രിക്ക് പരാതി അയച്ചതും.
ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് പണം വാങ്ങിയെന്ന് പരാതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം