കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജീര്‍ണിക്കാത്ത തരത്തിലുള്ള മാസ്ക്കുകള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നത് അന്തരീക്ഷ മലിനീക രണത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്.
ഇത്തരം പശ്ചാത്തലത്തില്‍ ഏത് തരം മാസ്ക്ക് എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തി രമായി ഇടപെടണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ജീര്‍ണിക്കാത്ത തരത്തിലുള്ള മാസ്ക്കുകള്‍ നിരോധിക്കണമെന്നും ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന മാസ്ക്കുകളുടെ വില കുറച്ചു വില്‍ക്കണമെന്ന ആവശ്യത്തിലും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.


