തിരുവനന്തപുരത്ത് യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട നാറാണി കാലായില്‍ സജിതാ വിലാസത്തില്‍ ഹരിരാജന്‍, രാധ ദമ്പതികളുടെ മകന് അരുണ്‍ (29) നെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുന്നത്തുകാല്‍ കാലായി സ്വദേശി ഹരിയുടെ റബ്ബര്‍ തോട്ടത്തില്‍ രാവിലെ റബ്ബര്‍ ടാപ്പിങ്ങിന് എത്തിയ നാറാണി സ്വദേശി സുന്ദരനാണ് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി പോലീസില്‍ അറിയിച്ചു.
വെള്ളറട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് വെള്ളറട പോലീസ് അറിയിച്ചു


