തിരുവനന്തപുരം: പുറത്താക്കല്‍ നടപടിയുടെ ഭാഗമായി നാല് വിസിമാരുടെ ഹിയറിംഗ് ഇന്ന്. വിസിമാരുടെ ഹർജിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് ഹിയറിംഗ്.
രാജ്ഭവനില്‍ ഗവർണർക്ക് മുന്നില്‍ ഹാജരാകാനാണ് വിസിമാർക്ക് നിർദേശം നല്‍കിയിട്ടുള്ളത്.
കാലിക്കട്ട് സർവകാലാശാല, സംസ്കൃത സർവകലാശാല, ഡിജിറ്റല്‍ സർവകലാശാല, ഓപ്പണ്‍ സർവകലാശാല വൈസ് ചാൻസിലർമാരുടെ ഹിയറിംഗാണ് ഇന്ന് നടക്കുക. സംസ്കൃത സർവകലാശാല വിസി ഹിയറിംഗിന് എത്താൻ അസൗകര്യം അറിയിച്ചെങ്കിലും ഓണ്‍ലൈനായി ഹാജരാകാനാണ് ഗവർണർ നിർദേശിച്ചത്.
നേരത്തെ കെടിയു വിസിയെ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുജിസി നിർദേശിച്ച മാനദണ്ഡങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റ് വിസിമാരെ പുറത്താക്കാൻ ഗവർണർ നടപടി ആരംഭിച്ചത്.