കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം. മൊഴിയെടുക്കുമ്പോള്‍ ഭീഷണിപ്പെടുത്തി വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എം.വി. ഗോവിന്ദന്. കൗണ്‍സിലര്‍ അരവിന്ദാക്ഷനെ കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തി. മൊയ്തീന് ചാക്കില്‍ പണവുമായി പോകുന്നതുകണ്ടു എന്നുപറയാന്‍ നിര്‍ബന്ധിച്ചു. കേന്ദ്രം സഹകരണമേഖലയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുവെന്നും എം.വി.ഗോവിന്ദന്.സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെയുള്ളത് കള്ളപ്രചാരവേല. കരുവന്നൂരിലെ ഇ.ഡി പരിശോധനയും ഇതിന്റെ ഭാഗം. കരുവന്നൂരിലെ പ്രശ്നം സര്‍ക്കാര്‍ ഫലപ്രദമായി അന്വേഷിച്ചതാണെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം: ഇ.ഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം
by NEWS DESK 3
by NEWS DESK 3

