തിരുവനന്തപുരം : വെള്ളറടയില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. ഇമ്മാനുവല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നെയ്യാറ്റിന്‍കര സ്വദേശി മനു എസ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. റാഗിങ്ങിന്റെ ഭാഗമായി പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തേനീച്ചക്കൂടിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആര്യന്‍കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

