തിരുവനന്തപുരം : വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. നവകേരള സദസ്സിന്റെ സുരക്ഷയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കിയതില്‍ പ്രതിഷേധിച്ച് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആണ് അക്രമിച്ചത്. വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് ബി കെ ഹരിക്ക് അക്രമത്തില്‍ പരുക്കേറ്റു. അക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പോലീസ് സ്റ്റേഷനിലും ഡിവൈഎഫ്ഐയുടെ ഗുണ്ടായിസം, പിണറായിയുടെ പോലീസ് നോക്കുകുത്തി
by രാഷ്ട്രദീപം
by രാഷ്ട്രദീപം