തിരുവനന്തപുരം: കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ പാളം തെറ്റിയ സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാര്‍ക്ക് സസ്പെന്ഷന്.ഡ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ ആര് ശരത്, പോയിന്റ്സ്മാരായ കെ.സുനിത, കെ എം ഷമ്ന, സുധീഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
സിഗ്നല്‍ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് സസ്പെന്ഷന്. ഇന്നലെ പുലര്‍ച്ചെയാണ് പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നതിനിടെ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ രണ്ടു കോച്ചുകള്‍ പാളം തെറ്റിയത്.