തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം . വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസ് തടഞ്ഞുവച്ച വനിതാ പ്രവര്‍ത്തകരെ വി.ഡി.സതീശനെത്തി മോചിപ്പിച്ചു. പൊലീസ് വനിതാ പ്രവര്‍ത്തകരോട് വളരെ മോശമായി പെരുമാറിയെന്ന് വി.ഡി. സതീശന്. വസ്ത്രം വലിച്ചുകീറിയ പുരുഷ എസ്ഐക്കെതിരെ നടപടിയെടുക്കണം. എസ്എഫ്ഐ പെണ്കുട്ടികള്ക്കായിരുന്നെങ്കില് പൊലീസ് ഫീഡിങ് ബോട്ടില്‍ നല്‍കിയേനേയെന്നും വി.ഡി സതീശന് പരിഹസിച്ചു.