തിരുവനന്തപുരം: യുവജനങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും.
തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്വൻഷൻ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രണ്ടായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കും.
നവകേരള സദസിന്റെ തുടര്‍ച്ചയായി, നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് മുഖാമുഖം. വിവിധ ജില്ലകളിലായി മാര്‍ച്ച് മൂന്നുവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉച്ചക്ക് ഒരു മണിവരെയാണ് സംവാദ പരിപാടി നടക്കുക. അക്കാദമിക്ക് പ്രെഫഷണലുകള്‍, കലാ, കായിക, സാംസ്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്നിന്നുള്ളവരടക്കമാണ് മുഖാമുഖത്തില്‍ പങ്കെടുക്കുക.


