പത്തനംതിട്ട: ഭാവി തുലാസില്‍ ആയിട്ടും പടലപിണക്കം ഒഴിയാതെ കോണ്‍ഗ്രസ്സ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍ വിട്ടുനിന്നു എന്ന വാര്‍ത്ത.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനാണ് അദ്ദേഹം ബഹിഷ്കരിച്ചത്. കോണ്‍ഗ്രസ് പുനസംഘടനയില്‍ ശിവദാസന്‍ നായര്ുള്ള് കടുത്ത അതൃപ്തി ഇതിലൂടെ പരസ്യമാക്കിയത്.
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ ആറന്മുള എംഎല്‍എയുമായിരുന്ന ശിവദാസന്‍ നായര്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.
അടുത്തകാലത്തായി ശിവദാസന്‍ നായര്‍ പാര്‍ട്ടി പരിപാടികളിലൊന്നും സഹകരിക്കുന്നില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം വിട്ടുനിന്നതില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇനി ശിവദാസന്‍ നായര്‍ക്കും ഇടത്തോട്ട് ചായാനുള്ള കാറ്റ് വീശുന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.രണ്ടായാലും കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലിരിക്കുന്ന കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ശിവദാസന്‍നായരെ പോലുള്ള മുതിര്‍ന്ന നേതാക്കന്മാരുടെ മലര്‍ന്നു കിടന്ന് തുപ്പുന്ന പദ്ധതി പാര്‍ട്ടിയുടെ പതനം വേഗത്തിലാക്കുന്നതിന് ഉതകുമെന്നതില്‍ സംശയിക്കേണ്ടതില്ല.


