തിരുവനന്തപുരം: വലിയവേളിയില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. മീന്‍ പിടിക്കാന്‍ പോയി തിരികെ മടങ്ങുമ്ബോള്‍ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.