തിരുവനന്തപുരം: കരിയ്ക്കകം സ്കൂള്‍ വാന്‍ ദുരന്തത്തില്‍ ചികിത്സയിലിരിക്കവെ കഴിഞ്ഞ ദിവസം മരണമടഞ്ഞ ഇര്‍ഫാന്റെ വീട് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. പിതാവ് ഷാജഹാന്, മാതാവ് സജിനി, രണ്ടുമാസം പ്രായമുള്ള മകള്‍ എന്നിവരെ മന്ത്രി കണ്ടു. സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ദീപക് എസ്.പി., ട്രഷറര്‍ ജി. രാധാകൃഷ്ണന് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

