തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും ഇടതുമുന്നണി കണ്‍വീനര്‍ ഇപി.ജയരാജന്റെയും സ്ഥാപനങ്ങള്‍ തമ്മില്‍ ബിസിനസ് ബന്ധമുണ്ടായത് ജയരാജന്റെ സ്ഥാപനത്തില്‍ ഇഡിയുടേയും ആദായ നികുതി വകുപ്പിന്റെയും റെയ്ഡ് കഴിഞ്ഞപ്പോഴെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
രാജീവ് ചന്ദ്രശേഖറുമായി കൂട്ട് ചേര്‍ന്നപ്പോള്‍ അന്വേഷണം നിലച്ചെന്നും സതീശന് പ്രതികരിച്ചു.
ഇ.പി ബുദ്ധിപൂര്‍വമാണ് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയത്. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്താന്‍ ഇഡിക്ക് മുട്ടു വിറയ്ക്കുമെന്നും സതീശന് പറഞ്ഞു.