തിരുവനന്തപുരം : വെള്ളപ്പൊക്കം തടയാനുള്ള ‘ഡച്ച് മോഡലിന്’ എന്ത് പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഒരൊറ്റ മഴ പെയ്താൽ മുങ്ങുന്ന നാടായി കേരളം മാറി. കാലാവസ്ഥ വ്യതിയാനം കേരളത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഗൗരവതാരമായി പഠിക്കണം. കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും കാലാവസ്ഥ വ്യതിയാനം അടിസ്ഥാനമാക്കി രൂപകല്പന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

