തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ കഴിയുന്ന പോസിറ്റീവ് രോഗികളെ അടിയന്തിര ഘട്ടത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനും, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ജോലിക്ക് എത്തുന്നതിനും അധികാരികള്‍ സാഹചര്യം ഒരുക്കണമെന്ന് കെജിഎംഒഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയില്‍ പോസിറ്റീവ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ രോഗികളും വീടുകളില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ശ്വാസം മുട്ടല്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാകുമ്പോള്‍ എല്ലാ ഇട റോഡുകളും അടച്ചിട്ട സാഹചര്യത്തില്‍ ഇവരെ ആശുപത്രിയിലിലേക്ക് മാറ്റാന്‍ സാധിക്കാത്ത സാഹചര്യം നിലനില്ക്കുന്നു.
ഗര്‍ഭിണികള്‍ മറ്റു ഗുരുതര രോഗവസ്ഥയില്‍ ഉള്ളവര്‍ എന്നിവരെ അടിയന്തിര വൈദ്യസഹായത്തിനു ആശുപത്രിയില്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇടറോഡുകളിലെ തടസം മാറ്റുന്നവരും പോലീസുമായി ചില സ്ഥലങ്ങളില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യം വരെ നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ അധികാരികള്‍ ഇടപെടണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
നഗരത്തില്‍ ഉള്‍പ്പെടെ ബാരിക്കേഡുകള്‍ വെച്ച് തടസം സൃഷ്ടിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു മണിക്കൂറോളം വൈകിയാണ് ഡ്യൂട്ടിക്ക് എത്താനായത്. അടിയന്തിര സാഹചര്യത്തില്‍ രോഗിപരിചരണത്തിന് പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശുപത്രിയില്‍ സമയത്തു എത്താന്‍ സാധിക്കാത്ത സാഹചര്യം നിലനില്ക്കുന്നു. ഇതില്‍ അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്ന്
കെജിഎംഒഎ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.


