തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. കൊച്ചിയില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.കലൂര്‍, എംജി റോഡ് തുടങ്ങിയ നഗരത്തിന്റെ മധ്യഭഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ഇന്ന് കേരളത്തില്‍ ഒമ്ബതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ആണ്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.തെക്കന്‍ തമിഴ്നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നതും അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതുമാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമായത്.


