ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് 500 കിലോഗ്രാം സ്വര്‍ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണുള്ളത്. അതിനാല്‍ കോടതിയുടെ അനുമതികൂടി ലഭിച്ചാലേ റിസര്‍വ് ബാങ്കിന് കൈമാറാന്‍ സാധിക്കുകയുള്ളു.
ഏകദേശം നാലായിരം കിലോയോളം വരുന്ന സ്വര്‍ണ ഉരുപ്പടികളുണ്ടെന്നാണു കണക്ക്. സ്വര്‍ണം നിക്ഷേപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഏകദേശം 500 കിലോയോളം തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇതു നിക്ഷേപിക്കുന്നതിലൂടെ ബോര്‍ഡിനു പ്രതിവര്‍ഷം അഞ്ചുകോടിയോളം രൂപ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബോര്‍ഡിന് ഇതു ആശ്വാസമായേക്കും.