കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാമൂഹ്യസുരക്ഷാ പെൻഷൻ മുടങ്ങിയിട്ട് ഏഴു മാസമായിട്ടും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ലെന്ന് സതീശൻ പറഞ്ഞു.
എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് കണ്‍വൻഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിയുടെ ബി ടീം ക്യാപ്റ്റനാണ് ഇ.പി.ജയരാജൻ. ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നാണ് ജയരാജൻ പറയുന്നത്.