തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 1.45 കിലോ സ്വര്‍ണം ഇവരില്‍ നിന്ന് കണ്ടെടുത്തു. വെയ്സ്റ്റ് ബാന്‍ഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. പിടിയിലായ മൂന്ന് പേരും തമിഴ്നാട് സ്വദേശികളാണ്. തിരുവനന്തപുരത്തിന് പുറമേ കണ്ണൂരിലും സ്വര്‍ണ്ണം പിടിച്ചു. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഏഴ് യാത്രക്കാരില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളേയും ഒരു കാസര്‍കോട് സ്വദേശിയേയും കസ്റ്റഡിയിലെടുത്തു. ജീന്‍സിന്റെ വെയ്സ്റ്റ് ബാന്ഡിലൊളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്തിയത്.

