തിരുവനന്തപുരം: കിള്ളിപ്പാലത്ത് നിന്നും കാണാതായ 12കാരനെ കണ്ടെത്തി. നാഗർകോവില്‍ ഔട്ട്പോസ്റ്റിന് സമീപത്ത് നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തേരകം സ്വദേശി ഗൗതമിനെയാണ് കാണാതായത്.
പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.