തിരുവനന്തപുരം: വ്യാപാരി-വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം തുടങ്ങി. സംസ്ഥാനത്തെ ഭൂരിഭാഗം കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.
പലയിടത്തും വിവിധ സ്ഥാപനങ്ങളുടെ ക്യാന്റീനുകളും ഒറ്റപ്പെട്ട ഹോട്ടലുകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതോടെ സമരം സാധാരണ ജീവിതത്തെ ബാധിക്കാനാണ് സാധ്യത.
അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വ്യാപാരമേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് ജനുവരി 29ന് കാസര്‍ഗോട്ടുനിന്ന് ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ജാഥ ആരംഭിച്ചിരുന്നു. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച ജാഥ ഇന്ന് തിരുവനന്തപുരത്തെത്തും.
വൈകുന്നേരം നാലിന് പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം. അതേസമയം, സിപിഎം ആഭിമുഖ്യത്തിലുള്ള വ്യാപാരി – വ്യവസായി സമിതി സമരത്തോട് സഹകരിക്കുന്നില്ല.