തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.ഷമ പറഞ്ഞത് സത്യമാണ്. വനിതകളെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സതീശന് പ്രതികരിച്ചു.
സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോള്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമ പാവം കുട്ടിയാണ്. താനുമായി അവര്‍ സംസാരിച്ചിരുന്നു. അവരെ സമാധാനിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.


