തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയില്‍ ഒരു മാസത്തെ പണം അനുവദിച്ച് ധനവകുപ്പ്. മാര്‍ച്ച് 15 മുതല്‍ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ.
ബാലഗോപാല്‍ അറിയിച്ചു.
ഏപ്രില്‍ മുതല്‍ പെൻഷൻ വിതരണം കൃത്യമായി നടക്കും. ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴി പണം ലഭ്യമാക്കും. മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.