തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നുമ്മല്‍.ഇനി മത്സരങ്ങള്‍ നടത്തില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലം പ്രഖ്യാപിക്കില്ല.
സമാപന സമ്മേളനവും ഉണ്ടാകില്ല. കൂട്ടപ്പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. തിരുവാതിര, മാര്‍ഗംകളി മത്സരങ്ങളുടെ ഫലമാണ് തടഞ്ഞുവച്ചിരുന്നത്. ഇത് ഇനി പ്രഖ്യാപിക്കേണ്ടെന്നാണ് നിര്‍ദേശം.

