തിരുവന്തപുരം : സംസ്ഥാനത്ത് സ്റ്റാലിനിസ്റ്റ് നയം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ ശക്തമായി തിരിച്ചടിക്കും. രാഹുല്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും അദ്ദേഹം വെല്ലുവിളിച്ചു.
പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അധികാരമുപയോഗിച്ച് പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ വ്യാപകമായി കേസുകളെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. ആര്.എം.ഒ ഇടപെട്ട് പരിശോധിച്ച ഡോക്ടറെ തിരുത്തി. എം.വി ഗോവിനടക്ക മുള്ളവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സതീശന് പറഞ്ഞു.


