തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ നടത്തും. ബിജെപിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ നടത്തുക.
ബിജെപി നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചിരുന്നു. ശബരിമലയിലെ 144 പിന്‍വലിക്കുക, ബിജെപി നേതാക്കള്‍ക്കെതിരെ ഉള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാര്‍ച്ച്.

