തിരുവനന്തപുരം: സതേണ്‍ സ്റ്റാര്‍ ദിനപത്രത്തിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ തൈക്കാട് രാജേന്ദ്രന് (79) അന്തരിച്ചു. തൈക്കാട് ശിവശങ്കരന് നായരുടെയും ദേവകിയമ്മയുടെയും മകനായ രാജേന്ദ്രന് ആര്‍എസ്പി വിദ്യാര്‍ത്ഥി സംഘടനയായ പിഎസ്യുവിന്റെയും യുവജന സംഘടനയായ പിവൈഎഫിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു, നന്ദിനി രാജേന്ദ്രനാണ് ഭാര്യ. എന്‍, ആര്. രാജാനന്ദ് (കണ്ണന്), എന്‍.ആര്. ചന്ദ്രാനന്ദ് (ഹരി ) എന്നിവരാണ് മക്കള്‍. സി. ചിത്ര (അദ്ധ്യാപിക, സരസ്വതി വിദ്യാലയ) , ദീപ കേരള ഹെറാള്‍ഡ് ) എന്നിവരാണ് മക്കള്‍. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശാന്തികവാടത്തില്‍ നടക്കും.

