തിരുവനന്തപുരം: വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ . തട്ടത്തുമല സ്വദേശിനി ലീല (60) ആണ് മരിച്ചത്.
വീടിനു സമീപത്തെ തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തോടിന്റെ കരയില്‍ തന്നെയാണ് വീട്.വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കിളിമാനൂര്‍ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.