തിരുവനന്തപുരം: അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാജ്ഞലി അര്‍പ്പിക്കാൻ തലസ്ഥാനനഗരി.മൃതദേഹം തിരുവനന്തപുരം പട്ടത്തെ പിഎസ് സ്മാരകത്തിലെത്തിച്ചു.ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പിഎസ് സ്മാരകത്തിന് സമീപത്ത് എത്തിയപ്പോള്‍ മുതല്‍ പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് കാനത്തിന് അഭിവാദ്യമര്‍പ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ഇവിടെ തടിച്ചുകൂടിയിട്ടുള്ളത്.
കെ.രാജന്. ജെ.ചിഞ്ചുറാണി അടക്കമുള്ള മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന് അന്ത്യാഞ്ജവി അര്‍പ്പിക്കാൻ ഇവിടെ എത്തിയിട്ടുണ്ട്.ഉച്ചയ്ക്ക് രണ്ട് വരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനം തുടരും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 11ന് വാഴൂരിലാണ് സംസ്കാരം നടക്കുക.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ കാല്പാദം കഴിഞ്ഞദിവസം മുറിച്ചുമാറ്റിയിരുന്നു.


