വയനാട്: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നീതി തേടി കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും.സിബിഐ അന്വേഷണം വേണമെന്ന് ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
അസി.വാര്ഡന്, ഡീന്‍ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടും പരാതി നല്‍കും. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി കേസന്വേഷിച്ചാല്‍ സിദ്ധാര്ഥന് നീതി കിട്ടില്ലെന്നും കുടുംബം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം സിദ്ധാര്‍ഥന്റെ മരണത്തില്‍ പോലീസ് കൂടുതല്‍ ഡിജില്‍ തെളിവുകള്‍ തേടുകയാണ്. സിദ്ധാര്‍ഥനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം ഫോണിലുണ്ടോ എന്ന് പരിശോധിക്കും. ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ പിന്നീട് മായിച്ചതാണെങ്കില് ഇത് വീണ്ടെടുക്കാനുള്ള നടപടികളും സ്വീകരിക്കും.