തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
രാഷ്ട്രീയ കേരളത്തിന്റെ തലയെടുപ്പുള്ള നേതാവും ഏറ്റവും അടുത്ത സുഹൃത്തും ഏക്കാലത്തും ഹൃദ്യമായ വ്യക്തിത്വവും കാത്തുസൂക്ഷിച്ച കാനം രാജേന്ദ്രന് പ്രണാമം.
സിപിഐ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയായ കാനം തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ആരെത്തിര്‍ത്താലും തുറന്നു പറയാൻ മടി കാണിച്ചിരുന്നില്ല. രാഷ്ട്രീയ എതിരാളികളെ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഒപ്പം അവരോടുള്ള സൗഹൃദവും സ്നേഹവും ഒട്ടും കുറയാതെ നിലനിര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
ഒരു കമ്യൂണിസ്റ്റ്ക്കാരന്റെ ലാളിത്യം പ്രകടമാക്കിയ കാനത്തിന്റെ കര്‍മമണ്ഡലം ത്യാഗപൂര്ണമായതു കൊണ്ടാണ് അദ്ദേഹം പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലെത്തിയത്. നിയമസഭാ സാമാജികൻ എന്ന നിലയില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ അറിഞ്ഞു ഇടപ്പെടുകയായിരുന്നു. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തെ അര്‍പ്പണബോധത്തോടെ നയിച്ച നേതാവ് കൂടിയായിരുന്നു കാനമെന്നും ചെന്നിത്തല സ്മരിച്ചു.