തിരുവനന്തപുരം :’കേരളീയ’ത്തില്‍ ധൂര്‍ത്ത് നടന്നിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഏറ്റവും മിതമായ രീതിയിലാണ് കാര്യങ്ങള്‍ നടത്തിയത്. പരിപാടിയുടെ ചെലവില്‍ പലതിനും സ്പോണ്‍സര്‍ഷിപ് ലഭിച്ചിരുന്നുവെന്നും മന്ത്രി മനോരമന്യൂസിനോട് വ്യക്തമാക്കി. പ്രതിമാസം ആയിരംകോടിയോളം രൂപയാണ് ക്ഷേമപെന്‍ഷനായി വേണ്ടിവരുന്നത്. അതുകൊണ്ട് തന്നെ കേരളീയത്തിനായി ചെലവാക്കിയ പത്തോ ഇരുപതോ കോടി രൂപകൊണ്ട് ക്ഷേമപെന്ഷന് പ്രശ്നം പരിഹരിക്കാനാവില്ലെന്നും വൈകാതെ പെന്ഷന് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളീയത്തില്‍ സ്പോണ്‍സര്‍ഷിപ് ,പെന്ഷന് ഉടന്‍ വിതരണം ചെയ്യുo: ധനമന്ത്രി
by NEWS DESK 3
by NEWS DESK 3

