തിരുവനന്തപുരം: തന്നെ അധിക്ഷേപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് പത്മജ വേണുഗോപാല്‍.
പത്മജ ബിജെപിയില്‍ ചേരുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് രാഹുല്‍ രൂക്ഷമായ പ്രതികരണം നടത്തിയത്.
ചാനലില്‍ കയറി വലിയ ആളായവരൊന്നും തന്നെക്കുറിച്ച് പറയാൻ വരേണ്ടെന്ന് പത്മജ പ്രതികരിക്കുകയും ചെയ്തിരുന്നു.
അതേസമയം കെ.മുരളീധരന്റെ വിമർശനത്തോട് പ്രതികരിച്ച് പത്മജ പറഞ്ഞത് മുളീധരന്‍ ദേഷ്യം വന്നാല്‍ എന്തൊക്കെയാണ് പറയുകയെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല എന്നാണ്. അദ്ദേഹം പാർട്ടി വിട്ട് പല പ്രാവശ്യം പോയപ്പോഴും താൻ ഒന്നും പറഞ്ഞില്ലെന്നും പത്മജ പറഞ്ഞു.