തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക മേഖല കര്‍ഷകരുടെ ശവപ്പറന്പായി മാറിയെന്ന് കെപിസിസി പ്രസിഡന്റെ് കെ. സുധാകരൻ എംപി.
കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനാണ് പിണറായി വിജയനെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വിളകളുടെ വിലയിടിവും കൃഷിനാശവും കാരണം കര്‍ഷകര്‍ നട്ടംതിരിയുകയാണ്. ഇതിനിടെയാണ് വന്യമൃഗ ശല്യവും ജപ്തി ഭീഷണിയും. രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്തത് ബിജെപി സര്‍ക്കാരണ്. ഈ നയങ്ങളാണ് രാജ്യത്തെ കര്‍ഷകരെ തകര്‍ക്കുന്നത്. അദ്ദേഹം ആരോപിച്ചു.
12 കര്‍ഷകരാണ് ഒരു മാസത്തിനിടെ കേരളത്തില്‍ ജീവനൊടുക്കിയത്. ഇങ്ങനെയൊന്നും മുന്‍പ് കേട്ടിട്ടില്ല. കണ്ണൂരില്‍ നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കണ്ണൂരിലെ നവകേരള സദസിലെ ആദ്യ കുറിപ്പുകളിലൊന്ന് ഇരിട്ടിയിലെ സുബ്രഹ്മണ്യൻ എന്ന കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പാണ് എന്നും അദ്ദേഹം പറഞ്ഞു.
റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലിരിക്കുന്ന കേരള കോണ്‍ഗ്രസ് എം അതിന് ശ്രമിക്കുന്നില്ല. ക്ഷേമ പെൻഷനും കര്‍ഷക പെൻഷനുമെല്ലാം മുടങ്ങിയിട്ട് മാസങ്ങളായി എന്ന് സുധാകരൻ വിമര്‍ശിച്ചു.


