തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ വര്‍ദ്ധനവിനു ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.
ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ പവന് 800 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഇന്ന് ഗ്രാമിന് 5785 രൂപയാണ് വില. ഒരു പവൻ സ്വര്‍ണത്തിന് 46,280 രൂപയിലേക്കും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 47080 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

